തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ജൂഡിഷ്യല്‍ അന്വേഷണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന് പിള്ളയാണ് ഇക്കാര്യം ഉന്നയിച്ചത്.
ഭരണസ്വാധീനത്തിന്റെ ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും. ആസുത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമപരമായി പോരാടുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എല്ലാ പിന്തുണയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.
Post Your Comments