പന്തളം: മതേതരത്വം ഹൃദയത്തിന്റെ ഭാവമാണെന്നും അത് പ്രസംഗിച്ച് നടക്കാനുള്ളതല്ലെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പന്തളം കൊട്ടാരത്തിലെ തിരുവാഭരണ ഘോഷയാത്രക്ക് അകമ്പടി പോകുന്ന രാജപ്രതിനിധിക്കുള്ള പല്ലക്ക് സമര്‍പ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ത്ഥാടനം ജനമനസുകളില്‍ ് വലിയ സാമൂഹ്യപരിവര്‍ത്തനമാണന്ന് ഉണ്ടാക്കുന്നതെന്നും
തിന്മയ്ക്ക് എതിരെ പോരാടിയ ചരിത്രമാണ് ശബരിമല അയ്യപ്പന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
മത മൈത്രിയുടെയും മനുഷ്യത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് ശബരിമല അയ്യപ്പന്‍. ശരണഘോഷം പരിവര്‍ത്തനത്തിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലവില്‍ ശബരിമലയ്ക്കായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കുമ്മനം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലയ്ക്ക് തികിച്ച് വരണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ പറഞ്ഞു. തിരുവാഭരണത്തെ അനുഗമിക്കുന്ന രാജപ്രതിനിധിയുടെ പല്ലക്ക് സാമ്ബ്രിക്കല്‍ കൊട്ടാരത്തില്‍ സമര്‍പ്പിച്ച്തിരുവാഭരണ ദര്‍ശനവും നടത്തിയാണ് കുമ്മനം മടങ്ങിയത്.
Post Your Comments