KeralaLatest News

കർമ്മ സമിതി ആർ എസ്എസ് തന്നെയാണ് അതിൽ സംശയമില്ല; ഓലപാമ്പ് കാണിച്ച് കേരളീയരെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത് ; കടകം പള്ളി

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ഓലപാമ്പ് കാണിച്ച് കേരളീയരെ ഭീഷണിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി നേതാക്കൾ തന്നെ പറയുന്നു അക്രമം തടയണമെന്ന് എന്നാൽ അവർ സ്വന്തം അനുയായികളെ എന്തുകൊണ്ട് നിലയ്ക്ക് നിർത്തുന്നില്ലെന്ന് മന്ത്രി ചോദിച്ചു.

യുവതികൾ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ ശുദ്ധികലശം നടത്തിയ തന്ത്രിയെക്കുറിച്ചും മന്ത്രി തുറന്നടിച്ചു. തന്ത്രിക്ക് സുപ്രീം കോടതിയെ മറികടക്കാൻ അവകാശമില്ല. അദ്ദേഹത്തിന് മാത്രമായി ഒരു തീരുമാനവും എടുക്കാൻ അധികാരവുമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. അയിത്താചാരം എന്ന ഒരു പ്രശ്‌നംകൂടി അവിടെ ഉണ്ടായിരിക്കുകയാണ്. കർമ്മ സമിതി തന്ത്രിയെ ഉപകരണമാക്കി മാറ്റുകയാനിന്നും കർമ്മ സമിതി ആർ എസ്എസ് തനീയാണെന്നും അതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കൾ മാധ്യമപ്രവർത്തകരെപ്പോലും ആക്രമിക്കുകയാണ് .വിനോദ സഞ്ചാരികളെ ആക്രമിക്കുന്ന പ്രവണതയും കണ്ടുവരുന്നു. ഇത് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് നാണക്കേടാണ് ഉണ്ടാക്കുന്നത്. അവരോട് നീതി കാണിക്കണം നൂറ്റാണ്ടുകളായി നല്ല നിലയിൽ പോകുന്ന നമ്മുടെ സംസ്ഥാനം മാറ്റ് രാജ്യങ്ങളുടെ മുമ്പിൽ തരം താഴുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button