പാരിസ്: ഫ്രാൻസിൽ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു മഞ്ഞക്കോട്ട് പ്രതിഷേധക്കാർ വീണ്ടും തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. തുടർച്ചയായ ഒൻപതാം ശനിയാഴ്ചയും പ്രതിഷേധം തുടർന്നുകയാണ്. പ്രസിഡന്‍റ് മക്രോണൺ രാജി വയ്ക്കാതെ അവസാനിപ്പിക്കില്ലെനന് വാശിയിലാണ് പ്രതിഷേധക്കാർ.
സൈൻ നദിക്ക് കുറുകയുള്ള പാലത്തിൽ പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എന്നാൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ കത്തിച്ചു. പലയിടത്തും വാഹനങ്ങൾക്ക് കത്തിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നഗരത്തിന്‍റെ പലയിടങ്ങളിലും ഇരുവരും ഏറ്റുമുട്ടി.
ഫ്രഞ്ച് സർക്കർ വക്താവ് ബെഞ്ചമിൻ ഗ്രീൻവൗക്സിന്‍റെ ഓഫീസിലേക്ക് പ്രതിഷേധക്കാർ മാരാകായുധങ്ങളുമായി അത്രിക്രമിച്ച് കടക്കാൻ ശ്രമിച്ചു. സുരക്ഷാ ഭീഷണിയെ തുടർന്ന് ബെഞ്ചമിൻ ഗ്രീൻ വൗക്സിനെ ഓഫീസിൽ നിന്ന് പോലീസ് മാറ്റി. ഇന്ധ വില കൂട്ടിയതിനെതിരെ തുടങ്ങിയതാണ് പ്രതിഷേധം.
Post Your Comments