
തിരുവനന്തപുരം: കേരള കോൺഗ്രസ് ബി നേതാവും എംഎൽഎയുമായ കെബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിസഭ പുനഃസംഘടന കാര്യങ്ങൾ നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഇതുകൊണ്ടാവാം മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
മന്ത്രിസഭ പുനഃസംഘടന മുൻധാരണ അനുസരിച്ച് നടക്കുമെന്നായിരുന്നു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർ പ്രതികരിച്ചത്. നവംബറിൽ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ എടുക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം നേരത്തെ തീരുമാനമെടുത്തതാണെന്നായിരുന്നു എംവി ഗോവിന്ദൻ മറുപടി നൽകിയത്.
Post Your Comments