Latest NewsKerala

എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഇ.പി ജയരാജന്‍

കണ്ണൂര്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾക്ക് സർക്കാരാണ് കാരണമെന്ന് പറഞ്ഞ എന്‍എസ്എസിനെതിരെ മന്ത്രി ഇ.പി ജയരാജൻ. എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതെന്നും അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നതെന്നും മന്ത്രി തുറന്നടിച്ചു.

തലശ്ശേരിയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ ആക്രമിക്കപ്പെട്ട പി.ശശിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമാധാനശ്രമങ്ങള്‍ക്ക് ശേഷവും അക്രമങ്ങള്‍ തുടരുകയാണെന്നും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ കൂടെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

സമാധാനം പുനസ്ഥാപിക്കാന്‍ സിപിഎം പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ആര്‍എസ്എസ് ഇതിനു തുരങ്കംവയ്ക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ദണ്ഡും വടിയും വാളും എടുത്ത് ഇവര്‍ ഉറഞ്ഞു തുള്ളുന്നത് എന്തിനാണ്. ,സാമൂഹിക പരിഷ്കരണത്തേയും നാടിന്‍റെ വികസനത്തേയും തടയാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങൾക്ക് കാരണം സർക്കാരാണെന്നാണ് എൻ എസ് എസ് പറഞ്ഞത് . നവോത്ഥാനത്തിന്റെ പേരിൽ നിരീശ്വര വാദം സർക്കാർ പ്രചരിപ്പിക്കുന്നു. സർക്കാർ പരാജയപ്പെടുമ്പോൾ ജനങ്ങൾ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button