എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാകപ്പില്‍ പന്ത് തട്ടാനൊരുങ്ങുകയാണ് ഇന്ത്യ.ആദ്യ മല്‍സരത്തില്‍ തായ്‌ലന്റിനെയാണ് ഇന്ത്യ നേരിടുന്നത്. വൈകുന്നേരം യു.എ.ഇ സമയം അഞ്ചരയ്ക്ക് അബുദാബി അല്‍നഹ്‌യാന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. 12 വര്‍ഷത്തിനു ശേഷമാണ് തായ്‌ലാന്റ് ഏഷ്യന്‍ കപ്പ് മത്സരത്തിനിറങ്ങുന്നത്. കോച്ച് സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്റെ പരിശീലനത്തില്‍ പന്തടക്കത്തിനും കുതിപ്പിനും മൂര്‍ച്ച കൂട്ടിയ യുവതാര നിര കൈമുതലായുള്ള ധൈര്യത്തിലാണ് ഇന്ത്യ അബുദാബിയില്‍ കളിക്കാനിറങ്ങുന്നത്.
ഏഷ്യന്‍കപ്പില്‍ തന്നെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അനിരുദ്ധ് ഥാപ്പ, ജെജേ ലാല്‍പെഖുല, മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍ എന്നിവരിലാണ് ആരാധകരുടെ പ്രതീക്ഷ.സന്നാഹ മല്‍സരത്തില്‍ കരുത്തരായ ഒമാനെയും ചൈനയെയും സമനിലയില്‍ പിടിച്ചുകെട്ടാന്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും കഴിഞ്ഞു എന്നത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.കന്നിയങ്കം ജയിക്കാന്‍ ഇരു ടീമുകള്‍ക്കും മികച്ച പോരാട്ടം പുറത്തെടുക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
Post Your Comments