വെല്ലിങ്ടണ്‍: രണ്ടാം ഏകദിനത്തിലും ന്യൂസിലന്‍ഡിനെതിരെ ജയിക്കാനാകാതെ ശ്രീലങ്ക. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടിയപ്പോൾ. മറുപടി നൽകാൻ ഇറങ്ങിയ ശ്രീലങ്ക. 46.2 ഓവറില്‍ 298 റണ്‍സിന് പുറത്തായി. തിസാരയുടെ തകർപ്പൻ പ്രകടനമാണ് (74 പന്തില്‍140)വിജയത്തിനടുത്ത് ശ്രീലങ്കയെ എത്തിച്ചത്. കൂടാതെ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും തിസാര തന്നെ.
നുഷ്‌ക ഗുണതിലകെ (71),നിരോഷന്‍ ഡിക്‌വെല്ല (9), കുശാല്‍ പെരേര (4), കുശാല്‍ മെന്‍ഡിസ് (20), ദിനേഷ് ചാണ്ഡിമല്‍ (3), അസേല ഗുണരത്‌നെ (6), സീക്കുജെ പ്രസന്ന (0), ലസിത് മല്ലിംഗ (17), ലക്ഷന്‍ സന്ധാകന്‍ (6) എന്നിവരും ലങ്കയ്ക്കായി ബാറ്റ് വീശി. ന്യൂസിലന്‍ഡിനായി ഇഷ് സോധി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Post Your Comments