ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കട്ജു. സ്ത്രീകളുടെ അവകാശം സംബന്ധിച്ച വിഷയത്തില്‍ കാപട്യമില്ലെങ്കില്‍ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ ധര്‍ണ്ണയിരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനോട് കട്ജു ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഒന്നോ രണ്ടോ ശതമാനം മുസ്ലിം പള്ളികള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതെന്നും ഫേസ്ബുക്കില്‍ ബൃന്ദാ കാരാട്ടിനുള്ള കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്രകാരം:
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പൂജ നടത്താന്‍ അവകാശമുണ്ടെന്ന് താങ്കള്‍ ഹൈദരാബാദില്‍ പറഞ്ഞത് വായിച്ചു. ധൈര്യശാലിയായ താങ്കള്‍ മുസ്ലിം വനിതകളുടെ അവകാശത്തെക്കുറിച്ച് ചിന്തിക്കുമെന്നതിലും സെലക്ടീവ് ആകില്ലായെന്നതിലും എനിക്ക് സംശയമില്ല. ഇന്ത്യയില്‍ ഒന്നോ രണ്ടോ ശതമാനം മുസ്ലിം പള്ളികള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. അതും പ്രത്യേക നിബന്ധനകളോടെ. അതിനാല്‍ മുസ്ലിം സ്ത്രീകള്‍ വീട്ടിലാണ് നിസ്‌കാരം നടത്തുന്നത്. മുസ്ലിം സമുദായത്തില്‍ സ്ത്രീകള്‍ക്ക് പള്ളി വിലക്കില്ലെന്നാണ് താങ്കള്‍ പ്രസംഗിച്ചത്. അത് വെറും സിദ്ധാന്തം മാത്രമാണ്.
സ്ഥലമില്ലെന്ന കാരണമാകും താങ്കള്‍ക്ക് മറുപടിയായി ലഭിക്കുക. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് പകരം പുരുഷന്മാര്‍ വീട്ടിലിരുന്ന് നിസ്‌കരിക്കട്ടെ. എല്ലാ സ്ത്രീകളുടെയും അവകാശത്തെക്കുറിച്ചാണ് താങ്കളുടെ ഉദ്കണ്ഠയെങ്കില്‍, കാപട്യക്കാരിയല്ലെങ്കില്‍ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ ധര്‍ണ്ണയിരിക്കൂ. അങ്ങനെ ചെയ്താല്‍ എന്താകും പാര്‍ട്ടിയുടെ മുസ്ലിം വോട്ട് ബാങ്കിന്റെ അവസ്ഥ. എങ്കിലും സ്ത്രീകളുടെ തുല്യാവകാശത്തെക്കുറിച്ച് താങ്കള്‍ ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കില്‍ എപ്പോഴാകും താങ്കളുടെ ധര്‍ണ്ണ ആരംഭിക്കുകയെന്നും ചോദിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
അതെ സമയം ശബരിമലയില്‍ യുവതികള്‍ കയറിയത് സ്വാഗതം ചെയ്ത ബൃന്ദ കാരാട്ട് കട്ജുവിന്റെ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല
Post Your Comments