![](/wp-content/uploads/2019/01/rishabh-pant_1546586619.jpg)
മുംബൈ : ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനവുമായി ആരാധകരെ സ്വന്തമാക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മാത്രമല്ല ഓസീസ് താരങ്ങളുടെ കമന്റുകള്‍ക്ക് മൈതാനത്ത് വെച്ചു തന്നെ ചുട്ട മറുപടി കൊടുക്കുവാനും പന്ത് മിടുക്കനാണ്.
ഇന്ത്യക്ക് ഒരു ആദം ഗില്‍ക്രിസ്റ്റിനെ ലഭിച്ചിരിക്കുന്നുവെന്നാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് പന്തിനെ വിശേഷിപ്പിച്ചത്. ഇപ്പോഴിത മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ മുഹമ്മദ് അസഹറുദ്ദീനും പന്തിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്.
ഋഷഭിനെ ലോകകപ്പ് ടീമില്‍ നിശ്ചയമായും ഉള്‍പ്പെടുത്തണമെന്നാണ് അസ്ഹറുദ്ദീന്റെ ആവശ്യം. ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പന്ത് നന്നായി ബാറ്റ് വീശുന്നുണ്ട്, വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തണം. ആദം ഗില്‍ക്രിസ്റ്റിനെ പോലുള്ള ഒരു ബാറ്റ്‌സ്മാനെ ഇന്ത്യ കണ്ടെത്തിയിരിക്കുന്നു. ടി20 -ഏകദിന മത്സരങ്ങളിലും 2019 ല്‍ നടക്കുന്ന ലോകകപ്പിലും പന്തിനെ ഉള്‍പ്പെടുത്തണം’ അസ്ഹറുദ്ദിന്‍ പറഞ്ഞു
Post Your Comments