Latest NewsInternational

ആശുപത്രിയില്‍ വര്‍ഷങ്ങളായി കോമയില്‍ കിടന്ന യുവതി പ്രസവിച്ചു; രോഗികള്‍ ഇതിന് മുമ്പ് ലെെെംഗീക പീഡനത്തിന് ഇരയായ ക്ലിനിക്ക്

ഫിനിക്സ്:  അമേരിക്കയില്‍ 14 വര്‍ഷമായി കോമയില്‍ കിടന്ന യുവതി ആണ്‍കുട്ടിക്ക് ജന്മം നല്‍കി. അമേരിക്കയിലെ അരിസോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തിലാണ് സംഭവം. യുവതി ലൈംഗിക പീഡനത്തിനിരയായത് സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു. ഹസിയെന്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ നേരത്തേയും രോഗികള്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. ​രോ​ഗികളോട് അപമര്യാ​ദയായി പെരുമാറിയതിന് ജീവനക്കാരനെ ആശുപത്രി പിരിച്ച് വിട്ടിരുന്നു.

യുവതി ഗര്‍ഭിണിയാണെന്ന് 9 മാസവും അവരെ പരിചരിച്ചിരുന്ന ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ലെന്നത് ആരോഗ്യകേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ തലക്കേറ്റ മാരകമായ ക്ഷതത്തെ തുടര്‍‌ന്നാണ് യുവതി കോമയിലായത്. 24 മണിക്കൂറും പരിചരണം വേണ്ടിയിരുന്ന യുവതിയെ പരിചരിക്കുന്നതിനായി ആശുപത്രിയി ജീവനക്കാര്‍ നിരന്തരം യുവതിയുടെ മുറിയില്‍ പ്രവേശിക്കാറുണ്ട്. സംഭവത്തെക്കുറിച്ച്‌ ആശുപത്രി അധികൃതര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button