ഹൈദരാബാദ്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാണെന്നും. പാതിരാത്രിയില്‍ ആര്‍ക്ക് വേണമെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിയും. ഇരുളിന്റെ മറവില്‍ യുവതികളെ പ്രവേശിപ്പിച്ചത് ഭീരുത്വമാണ്. എന്തിനാണ് ഹിന്ദുവിന്റെ ആചാരങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആദ്യമുണ്ടായ ചില പ്രശ്നങ്ങള്‍ക്ക് ശേഷം നിലവില്‍ വന്ന സമാധാന അന്തരീക്ഷം പൂര്‍ണമായും യുവതീ പ്രവേശനത്തിന് പിന്നാലെ തകര്‍ക്കപ്പെട്ടു. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടേതായ ആചാരങ്ങളുണ്ട്. അതില്‍ സര്‍ക്കാരോ കോടതിയോ ഇടപെടുന്നുണ്ടോ? പിന്നെ എന്തുകൊണ്ടാണ് ഹിന്ദു വിഭാഗം മാത്രം ലക്ഷ്യകേന്ദ്രമാകുന്നതെന്നും മാധവന്‍ നായര്‍ ചോദിക്കുന്നു. ഇത് രാഷ്ട്രീയ അജന്‍ഡയാണ്. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നത് അവിടുത്തെ ആചാരമാണ്. അതില്‍ ഭരണഘടനയുടെ ലംഘനമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തില്‍ നാശം വിതച്ച പ്രളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പ്രാമുഖ്യം നല്‍കേണ്ട സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ അനാവശ്യമായി സമയം പാഴാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പ്രളയ പുനരധിവാസം ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും, അത്തരം കാര്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും മാധവന്‍ നായര്‍ പറഞ്ഞു. എന്നാല്‍ ബി.ജെ.പിയില്‍ അംഗമായെങ്കിലും പാര്‍ട്ടിയിലെ സംഘടനാ സംവിധാനത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ബൗദ്ധികപിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments