KeralaLatest News

മുഖ്യമന്ത്രിയെ കൊലപാതകിയാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരം: ശബരിമല യുവതി ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് മന്ത്രി എ.കെ ബാലൻ. സർക്കാർ ശക്തമായി ഇതിനെ നേരിടും. നിയമ സമാധാന പ്രശ്നമുണ്ടാക്കി കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പിരിച്ചുവിടുമെന്നാണ് പല പാർട്ടികളുടെയും ധാരണ. 59 ലെ ആ സംഭവം ആരും സ്വപ്നം കാണണ്ടെന്നും മന്ത്രി പറഞ്ഞു.

കുറെ ചാവേറുകളെ അക്രമങ്ങൾക്കായി ഇറക്കിയിരുന്നു. കഴിഞ്ഞദിവസം ചിലർ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുമ്പിൽ ചാടിയത് ചാകാൻ വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയെ കൊലപാതകിയാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ എയർപോർട്ടിൽ വെച്ച് തന്റെ വണ്ടിക്ക് നേരെയും ഒരു സംഘപരിവാർ നേതാവ് ചാടി. തന്റെ ഡ്രൈവറിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് അയാൾ രക്ഷപ്പെട്ടത്. ഇത്തരത്തിൽ ചാവേറുകളെ ഉണ്ടാക്കിയെടുക്കുകയാണ് എതിർ പാർട്ടികളുടെ ഉദ്ദേശമെന്നും ഈ ആക്രമങ്ങളൊന്നും അധികം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button