കോഴിക്കോട്: ശബരിമല വിഷയത്തില്‍ ബിജെപിക്കെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണം. വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാകാതെ അണികളെ ബലികൊടുത്ത് ബിജെപി അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിലെ ബിജെപിക്കാര്‍ക്ക് അന്തസ്സുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണത്തിനായി കേന്ദ്രത്തെ സമീപിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസരവാദ രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാകണം. തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും സുധാകരന് പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശബരിമലയ്ക്കായി നിയമനിര്‍മാണം നടത്താന്‍ ഇടപെടുമെന്നും ഇതിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തും സുധാകരന് പറഞ്ഞു. അതേസമയം ശബരിമലയില്‍ സമാധാനം തകര്‍ത്തത് മുഖ്യമന്ത്രിയാണെന്നും സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വവും അദ്ദേഹത്തിനാണെന്നും സുധാകരന് കുറ്റപ്പെടുത്തി.
ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെയെങ്കിലും ശബരിമലയില്‍ സര്‍ക്കാര്‍ യുവതീ പ്രവേശനം അനുവദിക്കരുതായിരുന്നു. അതേസമയം ബിന്ദുവിനും കനക ദുര്‍ഗക്കും വാടകയ്ക്ക് മുറിയെടുത്ത് നല്‍കിയത് കണ്ണൂരില്‍ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരനാണ്. എസ്എഫ്ഐ മട്ടന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയായ ഈ പൊലീസുകാരന് പിണറായിയുടെ വിശ്വസ്തനാണെന്നും സുധാകരന് പറഞ്ഞു.
Post Your Comments