Latest NewsIndia

വായ്പ്പാ തിരിച്ചടവ് മുടങ്ങിയെന്ന് തുറന്ന് പറഞ്ഞ് ജെറ്റ് എയർവെയ്സ്

ന്യൂഡൽഹി; ബാങ്ക് വായ്പയുടെ മുതലും പലിശയും തിരിച്ചടക്കുന്നതിൽ വീഴ്ച്ച വരുത്തിയതായി ജെറ്റ് എയർവെയ്സ് വ്യക്തമാക്കി.

ഡിസംബർ 31 ന് കൊടുക്കേണ്ട തവണയാണ് മുടങ്ങിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ ബാങ്കുകളുടെ കൂട്ടായ്മയാണ് കമ്പനിക്ക് വായ്പ്പ നൽകിയിരികുന്നത്. ഇതേ തുടർന്ന് കമ്പനിയുടെ ഓഹരി വിലയ്ക്ക് 6 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞ മാർച്ച് മുതൽ ജെറ്റ് എയർവെയ്സ് ഓരോ ത്രൈമാസത്തിലും 1000 കോടിയിലേറെ രൂപയുടെ നഷ്ടം നേരിട്ട് വരികയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button