ഹൈദരബാദ്: വമ്പന്‍ വാഗ്ദാനവുമായി ആന്ധ്രയിലെ ചന്ദ്രബാബു നായ്ഡു സര്‍ക്കാര്‍. യം തൊഴില്‍ പദ്ധതി അനുസരിച്ച് തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനായി സ്വിഫ്റ്റ് കാറുകള്‍ നല്‍കാനായി തയ്യാറെടുക്കുകയാണ് നായിഡു സര്‍ക്കാര്‍. ബ്രാഹ്മിണ്‍ വെല്‍ഫെയര്‍ കോര്‍പറേഷന്‍ സബ്സിഡിയിനത്തില്‍ രണ്ട് ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
കാര്‍ ലഭിക്കുന്നയാള്‍ മൊത്തം വിലയുടെ പത്ത് ശതമാനം നല്‍കേണ്ടി വരും. ബാക്കി തുക ആന്ധ്രാപ്രദേശ് ബ്രാഹ്മിണ്‍ കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തവണകളായി തിരിച്ചടയ്ക്കാവുന്ന വായ്പ നല്‍കി യുവാക്കളെ സഹായിക്കും. ആദ്യഘട്ടത്തില്‍ 50 കാറുകളാണ് ഇത്തരത്തില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 14 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാനുളള പദ്ധതി ഇതിന് മുമ്പ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടാണ് സര്‍ക്കാരിന്‍റെ ഈ പുതിയ പദ്ധതികളെന്ന് റിപ്പോര്‍ട്ടുകളുണ്ട്
Post Your Comments