ശബരിമല: ശബരിമലയില്‍ ഒരു യുവതികൂടി ദര്‍ശനം നടത്തി മടങ്ങി. ശ്രീലങ്കന്‍ സ്വദേശിനി ശശികലയാണ് അയ്യപ്പ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വ്യാഴാഴ്ച രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദര്‍ശനം നടത്തി മടങ്ങിയത്. ഭര്‍ത്താവുള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദര്‍ശനത്തിനെത്തിയത്.
ഇവർ ദർശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ രാത്രിയിൽ ഇവർ ദർശനം നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും പിന്നീട് പോലീസ് ഇവരെ തടഞ്ഞുവെന്നും ദർശനം നടത്താതെ യുവതി മടങ്ങിയെന്നും വാർത്തകൾ വന്നു. തുടർന്ന് മാധ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പോലീസിനെതിരെ ശശികല സംസാരിച്ചിരുന്നു.
താൻ നോമ്പ് നോക്കിവന്നതാണെന്നും യഥാർത്ഥ ഭക്തയാണെന്നും തനിക്ക് ഗർഭപത്രമില്ലെന്നും അവർ മാധ്യമങ്ങൾക്ക് മുമ്പിൽ പറയുകയുണ്ടായി. എന്നാൽ പുതിയ വിവരം അനുസരിച്ച് ഇവരെയും കുടുംബത്തെയും പോലീസ് സംരക്ഷിച്ച് പുറത്തെത്തിച്ചതിന് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
Post Your Comments