പന്തളം•പന്തളത്ത് പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രതികള്‍ നേരത്തെ തന്നെ കെട്ടിടത്തിന് മുകളില്‍ തമ്പടിച്ചിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. കല്ലുകളും ഇഷ്ടികകളും ഇവര്‍ പ്രകടനത്തിന് നേരെ വലിച്ചെറിഞ്ഞു.
പ്രതികള്‍ക്കെതിരെ കൊലപാതകമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരായ കണ്ണന്‍, അജു എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പരാമര്‍ശമില്ല.
Post Your Comments