തിരുവനന്തപുരം : അഗസ്ത്യാര്‍കൂടം ട്രെക്കിംഗിനായുള്ള ബുക്കിംഗ് അഞ്ചിന് രാവിലെ 11 മുതല്‍ ആരംഭിക്കും. ഈ മാസം 14ന് തുടങ്ങുന്ന ട്രെക്കിംഗ് മാര്‍ച്ച് ഒന്നിനാണ് അവസാനിക്കുക. ഒരു ദിവസം നൂറുപേര്‍ക്ക് മാത്രമേ പാസ് അനുവദിക്കൂവെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു.
സന്ദര്‍ശകര്‍ക്കുള്ള പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം. അംഗങ്ങളുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്ബര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.ആയിരം രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് .പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ.അക്ഷയ കേന്ദ്രത്തില്‍ ടിക്കറ്റ് ചാര്‍ജിന് പുറമേ പേയ്മെന്റ് ഗേറ്റ് വേ ചാര്‍ജുകളും ഈടാക്കും.
സ്വന്തമായി നെറ്റ് ബാങ്കിംഗ്,ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് സൗകര്യവും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ളവര്‍ www .forest .kerala .gov .in അല്ലെങ്കില്‍ serviceonline .gov .in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.14 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ട്രെക്കിംഗിനായി അപേക്ഷിക്കാന്‍ പാടില്ല.ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല .
Post Your Comments