USALatest NewsIndia

അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ പരിഹാസം ചൊരിഞ്ഞ് ട്രംപ്

വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ പരിഹാസത്തോടെ പരാമര്‍ശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പുതുവര്‍ഷത്തിലെ പ്രഥമ ക്യാബിനറ്റ് മീറ്റിംഗിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു ട്രംപിന്റെ പരിഹാസം നിറഞ്ഞ വാക്കുകള്‍.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നല്‍കിയ പല സഹായങ്ങളും ഉപകാരമില്ലാത്താവയാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മോദിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പലവട്ടം തന്നോട് അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ ലൈബറികള്‍ നിര്‍മ്മിച്ച കാര്യം പറഞ്ഞു കൊണ്ടേയിരുന്നു.’ താനെന്താണ് പറയേണ്ടിയിരുന്നത് നന്ദിയെന്നാണോ, അഫ്ഗാനിസ്ഥാനില്‍ ആരാണ് ലൈബ്രറി ഉപയോഗിക്കുകയെന്ന് തനിക്കറിയില്ലെന്നും’ അദ്ദേഹം പറഞ്ഞു. ‘അമേരിക്ക അഞ്ചു മണിക്കൂര്‍ അഫ്ഗാനിസ്ഥാനില്‍ ചിലവഴിക്കുന്നത്ര മാത്രമാണത്’. അദ്ദേഹം കുട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനില്‍ എന്തു കൊണ്ട് ഇന്ത്യയും റഷ്യയും പാകിസ്ഥാനും താലിബാനെതിരെ യുദ്ധം ചെയ്യുന്നില്ലായെന്നും ട്രംപ് ചോദിച്ചു. ‘എന്തു കൊണ്ട് റഷ്യ അഫ്ഗാനിസ്ഥാനില്‍ ഇല്ല, എന്തു കൊണ്ട് ഇന്ത്യ അവിടെ ഇല്ല, എന്തു കൊണ്ട് പാകിസ്ഥാന് അവിടെ ഇല്ല, എന്തു കൊണ്ട് അമേരിക്ക മാത്രം അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്നു’ ട്രംപ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button