കൊച്ചി: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ ശബരിമല കര്‍മസമിതി ഇന്നു സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. സംസ്ഥാന ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും ഇന്നു കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി. നസിറുദീന് പറഞ്ഞു. എന്നാൽ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ പോലീസ് സംരക്ഷണം നൽകുമെന്ന് ഡിജിപി അറിയിച്ചു.
യുഡിഎഫ് ഇന്നു സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് അറിയിച്ചു. സെക്രട്ടേറിയറ്റ് പടിക്കലേക്ക് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
Post Your Comments