Latest NewsKerala

സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ: കുളത്തില്‍ ചങ്ങാടമുണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മാനന്തവാടി കാരക്കമല വെള്ളരിമല പാത്തികുന്നേല്‍ ഷിനോജ് ഷീജ ദമ്പതികളുടെ മക്കളായ ജോസ്‌വിന്‍(15), ജെസ്‌വിന്‍ (12 ) എന്നിവരാണ് മരിച്ചത്. ഇരുവരും കുളത്തില്‍ മുങ്ങുന്നത് കണ്ടതോടെ ഇളയ സഹേദരന്‍ ക്രിസ്റ്റി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ ഇരുവരെയും കുളത്തില്‍ നിന്നും പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജോസ്‌വിന്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും ജെസ്‌വിന്‍ ദ്വാരക എ യു പി സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button