ചെന്നൈ : രജനി ചിത്രം ‘2.0’ മറ്റൊരു റെക്കോര്‍ഡ് കൂടി പിന്നിട്ടു. ഒരു സെക്കന്റില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റുപോയ ചിത്രമെന്ന ഖ്യാതി ഇനി രജനിയുടെ ‘2.0’വിന് സ്വന്തം.
ഒരു സെക്കന്റില്‍ ചിത്രത്തിന്റെ 16 ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ യിലൂടെ വിറ്റു പോയത്. ബുക്ക് മൈ ഷോയുടെ അധികൃതര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
2017 ഡിസംബര്‍ ഒന്നു മുതല്‍ 2018 ഡിസംബര്‍ 18 വരെയുള്ള അനലിറ്റിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയരിക്കുന്നത്. മലയാളം, കന്നഡ ഭാഷകളിലെ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലും കഴിഞ്ഞ വര്‍ഷം വന്‍ വര്‍ദ്ധനയുണ്ടായതായി അധികൃതര്‍ അറിയിച്ചു.
Post Your Comments