ഒഡി ആദ്യ മാച്ചില്‍ ശ്രീലങ്കക്കെതിരെ 372 റണ്‍സ് എന്ന വന്‍ സ്കോര്‍ ഉയര്‍ത്തി വിജയം കൊയ്ത് കിവീസ്. 45 റണ്‍സിനാണ് ശ്രീലങ്ക പരാജയപ്പെട്ടത്. 49 -ാം മത്തെ ഓവറില്‍ 326 റണ്‍സിന് ടീം ഓള്‍ഔട്ടിലേക്ക് നീങ്ങി പരാജയം ഏറ്റ് വാങ്ങുകയായിരുന്നു. ആദ്യ മൂന്ന് താരങ്ങള്‍ പൊരുതിയെങ്കിലും പിന്നീട് വന്നവര്‍ക്ക് വേണ്ട ഫോം വീണ്ടെടുക്കാന്‍ കഴിയാതെ പോയത് ടീമിനു തിരിച്ചടിയായി.
കുശല്‍ ജനിത് പെരേര 86 പന്തില്‍ നിന്ന് 102 റണ്‍സ് നേടി ആവസാന ഓവര്‍ വരെ പിടിച്ച് നിന്നത്ശ്രീലങ്കക്ക് പ്രതീക്ഷയുണ്ടായിരുന്നു. ധനുഷ്ക ഗുണതിലക 43 റണ്‍സും 50 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ശ്രീലങ്കയ്ക്കായി തിളങ്ങിയ മറ്റു താരങ്ങള്‍.
Post Your Comments