KeralaLatest News

ആര്‍എസ്എസിന്റേത് ജനങ്ങള്‍ക്കെതിരായ യുദ്ധം: കോടിയേരി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിജെപി ഹര്‍ത്താലിലെ ആക്രമമങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല പ്രശ്‌നത്തില്‍ തന്നെ ബിജെപി നടത്തുന്ന ഏഴാമത്തെ ഹര്‍ത്താലാണ് ഇന്ന് നടന്നതെന്നും. എന്തിനും ഏതിനും ഹര്‍ത്താല്‍ എന്ന നിലപാടാണ് ബിജെപി ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഇതുകണ്ട് ജനങ്ങള്‍ മടുത്തിയിക്കുകയാണ്. അതേസമയം ഇതിലൂടെ ബിജെപി ലക്ഷ്യ വ്യയ്ക്കുന്നത് ബോധപൂര്‍വം അരാജകത്വം സൃഷ്ടിക്കുക എന്ന അജണ്ടയാണ്. കേരളത്തില്‍ കലാപമുണ്ടാക്കി തെരുവു യുദ്ധമാണ് ആര്‍എസ്എസ് ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമാണ് ഇപ്പോള്‍ ആര്‍എസ്എസ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. വഴിയാത്രക്കാരേയും വാഹനത്തില്‍ സഞ്ചരിക്കുന്നവരേയും , കെഎസ്ആര്‍ടിസി ബസുകളേയും ഇവര്‍ ആക്രമിക്കുന്നു. അതേസമയം ഈ സാഹചര്യത്തിലും ജനങ്ങള്‍ ജോലിക്ക് പോകാനും വ്യാപാരികള്‍ കടകള്‍ തുറക്കാനും സന്നദ്ധത പ്രകടിപ്പിച്ചു. ഇത് ബിജെപിക്ക് കൊടുത്തിരിക്കുന്ന സന്ദേശമാണ്. ഇതില്‍ നിന്ന് അവര്‍ പാഠം പഠിക്കണം. ജനങ്ങളില്‍ നിന്നും ബിജെപി ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതോടു കൂടി ബിജെപി പ്രവര്‍ത്തകര്‍ പരിഭ്രാന്തരും ഇളിഭ്യരുമായെന്ന് കോടിയേരി പറഞ്ഞു. അതേസമയം യുവതികള്‍ പ്രവേശിക്കാതിരിക്കാന്‍ അവര്‍ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിുന്നിട്ടും അവിടെ യുവതികള്‍ പ്രവേശിച്ചുവെന്നും കോടിയേരി പറഞ്ഞു. ഇതോടെ ആര്‍എസ്എസ് നടത്തുന്ന പ്രഖ്യാപിത നയങ്ങളൊന്നും കേരളത്തില്‍ നടപ്പാവില്ലെന്ന് അവര്‍ക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബിജെപി ഇളക്കിവിട്ട വര്‍ഗീയ ഭ്രാന്ത് അവര്‍ക്കു നേരെ തന്നെ തിരിച്ചടിയായി മാറി. ആ ജാള്യത മറച്ചു വയ്ക്കാനാണ് ഇപ്പോഴത്തെ അക്രമമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button