Latest NewsKerala

ഹര്‍ത്താല്‍: വ്യാപാരികള്‍ക്ക് പിന്തുണയുമായി ജില്ലാ കളക്ടര്‍

കൊച്ചി: എറണാകുളത്തെ വ്യാപാര കേന്ദ്രമായ ബ്രോഡ് വേയില്‍ ഹര്‍ത്താലിനെതിരെ സംഘടിച്ച് വ്യാപാരികളുടെ പ്രതിഷേധം. ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ കൊച്ചിയിലെ ബ്രോഡ് വേയിലെ കടകള്‍ തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും മറ്റ് വ്യാപാര സംഘടനകളുടേയും നേതൃത്വത്തിലാണ് കടകള്‍ തുറന്നത്. മൊത്ത വ്യാപാര കേന്ദ്രങ്ങളും ചില്ലറ വ്യാപാര കേന്ദ്രങ്ങളും തുറക്കുകയാണ്.

അതേസമയം വ്യാപാരികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കളക്ടകര്‍ അടക്കമുള്ള ജില്ലാ ഭരണ കൂടവും അവിടെയെത്തിയിട്ടുണ്ട്.  എല്ലാവര്‍ക്കും കടകള്‍ തുറക്കാമെന്നും. ആര് വിളിച്ച് പറഞ്ഞാലും കടകള്‍ പൂട്ടേണ്ട ആവശ്യമില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ആറിയിച്ചു. അതിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും ജില്ലാ ഭരണകൂടം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തുടര്‍ന്നുള്ള ഒരു ഹര്‍ത്താലുകളും അംഗീകരിക്കില്ലെന്ന് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button