ന്യൂഡല്‍ഹി: മൂന്നു പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയനത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിജയ, ദേന ബാങ്കുകളെ
ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കുകയാണ് ചെയ്യുക.
ലയന ശേഷം രൂപീകൃതമാകുന്ന ബാങ്കിന് 14.82 ലക്ഷം കോടിയുടെ സംയോജിത ബിസിനസ് ഉണ്ടാകുന്നതോടെ പിന്നീടിത്് എസ്ബിഐ, ഐസിഐസിഐ എന്നിവയ്ക്ക് പിന്നില്‍ മൂന്നാമത്തെ വലിയ ബാങ്ക് ആകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ ബാങ്ക് ഓഫ് ബറോഡ (ബിഒബി). ഈ ബാങ്കിന് 5.71 ശതമാനം നിഷ്‌ക്രിയാസ്തിയാകും ഉണ്ടാകുക.
Post Your Comments