തിരുവനന്തപുരം: ഹര്‍ത്താലില്‍ കടകള്‍ തുറക്കുമെന്ന് വ്യക്തമാക്കിയ വ്യാപാരികള്‍ക്ക് മറുപടി നല്കി ബിജെപി. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് വ്യാപാര മേഖലയെ താങ്ങി നിര്‍ത്തുന്നത്. അത് വ്യാപാരികൾ മറക്കരുത്. അയ്യപ്പഭക്തർ വിചാരിച്ചാൽ വ്യാപാരമേഖലയിൽ മാറ്റങ്ങൾ ഉണ്ടാക്കാനാവും. അതുകൊണ്ടു തന്നെ ഹര്‍ത്താലില്‍ വ്യാപാരികള്‍ സഹകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി നേതാവ് ടി നസറുദ്ദീനാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ് ഇതെന്ന് ബിജെപി നേതാവ് പി രഘുനാഥ് പ്രതികരിച്ചു. ഹർത്താൽ ആരംഭിച്ച് ഇതുവരെ കടകൾ തുറന്നതായി റിപ്പോർട്ടില്ല.
Post Your Comments