പത്തനംതിട്ട : പന്തളത്ത് ശബരിമല കര്‍മ്മസമിതി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കവെ കല്ലേറില്‍ മരണമടഞ്ഞ ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.
സി പി.എം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റാണ് ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ഉണ്ണിത്താന്‍ മരിച്ചത്. പൊലീസിന്റെ നിസംഗത നിറഞ്ഞ സമീപനമാണ് ഉണ്ണിത്താന്റെ മരണത്തിന് ഇടയാക്കിയതെന്ന് ഭാര്യ വിജയമ്മ ആരോപിച്ചു. സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല, മാത്രമല്ല ഇപ്പോള്‍ നടക്കുന്നത് പൊലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്നും വിജയമ്മ ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ രാത്രിതന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. ബേക്കറി തൊഴിലാളിയായ ചന്ദ്രന്‍ ഉണ്ണിത്താന്‍ ശബരിമലയില്‍ സത്രീകള്‍ പ്രവേശിച്ച വിഷയത്തില്‍ കടുത്ത ദുഖത്തിലായിരുന്നെന്ന് ഭാര്യ പറഞ്ഞു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ എത്തിയ ശേഷമായിരിക്കും അന്ത്യോപചാര ചടങ്ങുകള്‍ നടക്കുക.
Post Your Comments