മധുര പാനീയങ്ങൾ, സോഡ എന്നിവ അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം.
യുഎസിലെ ജോൺ ഹോപ്പ്കിൻസ് ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. 3,003 സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയപ്പോഴാണ് ഈ കണ്ടെത്തൽ. മധുര പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്ന. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
അമേരിക്കൻ സൊസെെറ്റി ഓഫ് നെഫ്രോളജി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാതരം മധുരപാനീയങ്ങളും കരൾ രോഗം ഉണ്ടാക്കാമെന്ന് ഗവേഷകനായ റെബോൾസ് പറഞ്ഞു. മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓർമ ശക്തി കുറയുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments