അബുദാബി: വിദേശികള്‍ക്ക് ഈ വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിസ യുഎഇ അനുവദിച്ചുതുടങ്ങും. നിക്ഷേപകർ, സംരംഭകർ, ഗവേഷകർ, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്. ഈ വര്‍ഷം മേയിലാണ് യുഎഇ ക്യാബിനറ്റ് ഇത്തരം വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. വിവിധ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുകയാണ് യുഎഇയുടെ ലക്ഷ്യം.
50 ലക്ഷം ദിർഹമോ അതിന് മുകളിലോ നിക്ഷേപമുള്ളവര്‍ക്ക് അഞ്ചു വർഷം കാലാവധിയുള്ള താമസ വിസ നല്‍കും. വിവിധ മേഖലകളില്‍ ഒരു കോടി ദിർഹത്തിനു മുകളില്‍ നിക്ഷേപമുള്ളവര്‍ക്കാണ് പത്ത് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുക. പ്രശസ്ത കമ്പനകളുടെ ഉടമകള്‍ക്കും ഇങ്ങനെ ബിസിനസ് പങ്കാളിത്തമുള്ളവര്‍ക്കും ഇങ്ങനെ വിസ ലഭിക്കും. അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെയെങ്കിലും സംരംഭങ്ങള്‍ രാജ്യത്തുള്ളവര്‍ക്കും അഞ്ച് വര്‍ഷത്തേക്കുള്ള വിസ ലഭിക്കും. സംരംഭകർ, പങ്കാളികൾ, മൂന്ന് എക്സിക്യൂട്ടിവ് ഡയറക്ടമാർ, ഭാര്യയും കുട്ടികളും അടങ്ങുന്ന ഇവരുടെ കുടുംബം എന്നിവര്‍ക്കും സംരംഭകരുടെ ആനുകൂല്യം ലഭിക്കും. മാനദണ്ഡങ്ങൾ പാലിച്ചാൽ ഇത് നിക്ഷേപക വിസയായി ഉയർത്താനും അനുവദിക്കും.
Post Your Comments