തൃശ്ശൂര്‍: വനിതാ മതിലില്‍ അണിനിരക്കാന്‍ 200ലധികം ട്രാസ്ജന്റുകള് എത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വിവ്ധ ജില്ലകളിലായാണ് ഇവര്‍ വനിതാ മതിലില്‍ കണ്ണികളായത്. ട്രാന്‍സ്ജെന്‍ഡറും സാമൂഹികപ്രവര്‍ത്തകയുമായ വിജയരാജമല്ലികയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. തൃശ്ശൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് ഇവര്‍ പങ്കെടുത്തത്.
ആര്‍ത്തവമില്ലാത്ത സ്ത്രീകളായ തങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കുന്നതില്‍ വലിയ അഭിമാനമുണ്ട്. ആര്‍ത്തവത്തിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ല. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഇതില്ലാത്തതാണ് ട്രാന്സ്ജെന്ഡറുകള് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു കാരണമെന്ന് വിജയരാജമല്ലിക പറഞ്ഞു.
Post Your Comments