ന്യൂഡല്‍ഹി : റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ കൈവശം ഈ അഴിമതിയുമായി ബന്ധപ്പെട്ട പല തെളിവുകളുണ്ടെന്നും ഇതുവെച്ച് പരീക്കര്‍ മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
അതു കൊണ്ടാണ് പരീക്കറെ ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ബിജെപി മടിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. 126ല്‍ നിന്ന് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ്? എന്തിന് പ്രധാനമന്ത്രി വില കൂട്ടി റഫാല്‍ വാങ്ങി? ഇത് സംബന്ധിച്ച് മനോഹര്‍ പരീക്കറിന്റെ കയ്യില്‍ നിരവധി ഫയലുകളുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ പോക്കറ്റില്‍ പണം ഇട്ടുകൊടുക്കുകയിരുന്നെന്നും രാഹുല്‍ ആരോപിച്ചു.
Post Your Comments