ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ. ശബരിമലയിൽ പോയത് ഭീരുക്കളാണെന്നും ആ ഭീരുക്കളെ ഓർത്ത് നാണക്കേട് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘വനിതാ തീവ്രവാദികൾ’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആദ്യം പ്രസന്ന കുറിച്ചത്. എന്നാൽ പ്രസ്താവന വിവാദമാകുമെന്ന് കരുതി ഭീരുക്കൾ എന്നാക്കി മാറ്റുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
”ജനുവരി ഒന്നിന് ശബരിമലയിലെത്തി ദർശനം നടത്താൻ കഴിഞ്ഞതിൽ അതീവസന്തോഷം. രണ്ടാം തിയതി ഗണപതി ഹോമം കഴിപ്പിച്ച് തന്ത്രിയെ കണ്ട ശേഷം അമ്മക്കും ബന്ധുക്കൾക്കുമൊപ്പം തിരിച്ചിറങ്ങി. മലയിറങ്ങുമ്പോൾ ആയിരക്കണക്കിന് വൃദ്ധരും കുഞ്ഞുങ്ങളും ഭിന്നശേഷിക്കാരായവരും അയ്യപ്പനെ കാണാൻ കാത്തുനിൽക്കുന്ന കാഴ്ച കണ്ടു. എന്നാൽ കുറച്ചുമണിക്കൂറുകൾക്കുശേഷമാണ് രണ്ട് ഭീരുക്കൾ അയ്യപ്പദർശനം നടത്തിയെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടത്. ആ ഭീരുക്കളെ ഓർത്ത് നാണക്കേട് തോന്നുന്നു.
”ആരുടെയോ സ്വാർഥതാത്പര്യം സംരക്ഷിക്കപ്പെട്ട പോലെ തോന്നുന്നു. നിങ്ങളുടെ അഹങ്കാരത്തിന് കുഞ്ഞുങ്ങളും വൃദ്ധരുമുൾപ്പെടെ 30,000ത്തോളം വരുന്ന ഭക്തർ മൂന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. ശബരിമലയിൽ ഇന്ന് കരിദിനം.
”ഇതിലൂടെ ഭീരുക്കളേ, നിങ്ങളെന്താണ് നേടിയത്? ഒരു ഹിന്ദു എന്ന നിലയിൽ, എല്ലാ അയ്യപ്പഭക്തരുടെയും വിശ്വാസത്തെയാണ് നിങ്ങൾ മുറിവേൽപ്പിച്ചിരിക്കുന്നത്-പ്രസന്ന കുറിച്ചു.
Post Your Comments