KeralaLatest News

നട അടച്ചതിൽ തന്ത്രിയോട് നന്ദി അറിയിച്ച് എൻഎസ്എസ്

കോട്ടയം : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ നട അടച്ചതിന് തന്ത്രിയോട് നന്ദി അറിയിച്ച് എൻഎസ്എസ്. സ്ത്രീകൾ കയറിയതിൽ കോടതിയിൽ നൽകിയ ഹർജിയെ ബാധിക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി.

യുവതികൾ കയറിയതിന് തന്ത്രിയും മേൽശാന്തിയും നടയടച്ച് ശുദ്ധി ക്രിയ നടത്തിയിരുന്നു. എന്നാൽ 55 മിനിറ്റുകൾക്ക് ശേഷം നദ വീണ്ടും തുറക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുർഗ, ബിന്ദു എന്നീ യുവതികൾ ദർശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദർശനം നടത്തിയെന്ന് ഇന്റലിജൻസ് വിഭാഗം സ്ഥിരീകരിച്ചു.

ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയതെന്നാണ് ചാനൽ റിപ്പോർട്ട്. ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button