ഗുരുവായൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു എന്നത് മുഖ്യമന്ത്രി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥത്തിന്‍ നമ്മളാരും അതൊന്നും അറിയില്ലായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്‍. താന്‍ പോലും ഈ വിവരത്തെ കുറിച്ചറിഞ്ഞത് മറ്റൊരാള്‍ വഴിയാണ്. എന്നാല്‍ അവിടെ ദര്‍ശനത്തിനെത്തിയ യുവതികള്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതെന്നും കടകംപള്ളി പറഞ്ഞു.
ഥാര്‍ത്ഥത്തില്‍ ഇതിനു മുമ്പും അവിടെയെത്തുന്ന യുവതികളുടെ കാര്യവും അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
. അതേസമയം 1991 മുമ്പ് ശബരിമലയില്‍ ധാരാളമായി യുവതികള്‍ പ്രവേശിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ തന്നെ വെളിവാക്കപ്പെട്ട വസ്തുതയാണ്. 91ല്‍ വന്നതായിട്ടുള്ള ഒരു ഹൈക്കോടതി വിധി ഗവണ്‍മെന്റ്ും ദേവസ്വം ബോര്‍ഡും 2018വരെ നടപ്പാക്കുകയായിരുന്നു. അന്ന് അവിടെയെത്തുന്ന സ്ത്രീകളുടെ പ്രായം വെളിപ്പെടുത്തന്ന സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ശബരിമയില്‍ നടന്നിരുന്നു. എന്നാല്‍ 2018 സെപ്തംബര്‍ 28ന്റെ വിധിയോടു കൂടി അത്തരത്തില്‍ പരിശോധന നടത്തുന്നത് കോടതി അലക്ഷ്യമാകുമെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ പരിശോധന ഇല്ലാതായി മറിയെന്നും അതുകൊണ്ടുതന്നെ ധാരാളം പേര്‍ ശബരിമലയില്‍ വന്ന് പോയിട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിലോ മറ്റ് ക്ഷേത്രങ്ങളിലെ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ അല്ലെങ്കില്‍ സാധാരണ മനുഷ്യര്‍ക്ക് സംരക്ഷണം ഒരുക്കാനാണ് പോലീസ് സംവിധാനം. അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം കൊടുക്കുന്നു,പിന്തുണ കൊടുക്കുന്നു എന്നുള്ളത് വലിയ ആക്ഷേപമായി ഉന്നയിക്കാന്‍ കഴിയില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍്ത്തു.
Post Your Comments