ന്യൂഡല്‍ഹി: അലഹബാദിന്റെ പേര് ഇനിമുതല്‍ പ്രയാഗ് രാജെന്ന് അറിയപ്പെടും. അലഹബാദിന്റെ പേരുമാറ്റി പ്രയാഗ് രാജ് എന്നാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ജനുവരി 15 ന് നടക്കുന്ന കുംഭമേളക്ക് മുന്നെയാണ് കേന്ദ്രം ഇക്കാര്യം അംഗീകരിച്ചത്. രണ്ടു മാസം മുമ്പാണ് അലഹബാദ് പുനര്‍നാമകരണം ചെയ്തത്. ഇത്തവണ ‘പ്രയാഗ്രാജില്’ കുംഭമേള നടത്തുക എന്നത് ബിജെപി സര്‍ക്കാറിന്റെ ലക്ഷ്യമായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചത്.
Post Your Comments