കൊച്ചി : രഞ്ജി ട്രോഫി പഞ്ചാബ്-കേരള മത്സരത്തില്‍ പഞ്ചാബ് ജയത്തിനരികില്‍ . രണ്ടാം ഇന്നിങ്ങ്‌സില്‍ കേരളം 223 റണ്‍സിന് പുറത്തായതോടെ പഞ്ചാബിന്റെ വിജയലക്ഷ്യം 127 റണ്‍സായി. പഞ്ചാബ് ഒന്നാം ഇന്നിങ്ങ്‌സില്‍ 97 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് നേടിയിരുന്നു.
168 പന്തില്‍ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്‌സുമടക്കം 112 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന് മാത്രമാണ് കേരള ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.
മൂന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 135ല്‍ എത്തിയപ്പോള്‍ തന്നെ നായകന്‍ സച്ചിന്‍ ബേബിയെ (16) നഷ്ടമായി.
പിന്നാലെ വിഷ്ണു വിനോദിനൊപ്പം (36) ചേര്‍ന്ന് അസ്ഹര്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.എന്നാല്‍ സ്‌കോര്‍ 190ല്‍ എത്തിയപ്പോള്‍ അസ്ഹറിനെയും ബാല്‍തേജ് സിങ് മടക്കി. പിന്നാലെയെത്തിയ കേരളത്തിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ ജലജ് സക്‌സേനയ്ക്ക് മൂന്നു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഒന്നാം ഇന്നിങ്ങ്‌സില്‍ കേരളം 121 റണ്‍സിന് പുറത്തായിരുന്നു. പഞ്ചാബ് ഒന്നാം ഇന്നിങ്ങ്‌സില്‍ 217 റണ്‍സാണെടുത്തത്.
Post Your Comments