ThiruvananthapuramKeralaLatest NewsNews

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം: ഒന്നരവര്‍ഷത്തിന് ശേഷം നവീകരണത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെ തുടർന്ന് നടത്തിപ്പ് കമ്പനി കൈയൊഴിഞ്ഞതോടെ നാശത്തിന്‍റെ വക്കിലായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വീണ്ടും പച്ചപ്പ്. ഒന്നര വർഷത്തിന് ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. സ്റ്റേഡിയം നവീകരിക്കുമെന്ന് നടത്തിപ്പ് കമ്പനിയായ ഐഎൽ ആന്റ് എഫ്എസ് സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. സ്റ്റേഡിയത്തിലെ വിവിധ കോര്‍ട്ടുകളും പൂളുകളും വൃത്തിയാക്കുന്ന ജോലികള്‍ തുടങ്ങി. ഗ്രൗണ്ടിന്‍റെ നവീകരണം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചെയ്യുന്നുണ്ട്.

അങ്ങനെ കേരളത്തിന്‍റെ സ്വപ്‌ന കായികപദ്ധതിയായ ഗ്രീന്‍ഫീല്‍ഡ് വീണ്ടും പച്ചപിടിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും സമയമെടുക്കും. അതിന് ശേഷം ക്ലബിലും ജിമ്മിലുമെല്ലാം അംഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഫ്ലഡ്‌ലൈറ്റ് കൂടി മാറ്റിയാല്‍ സ്റ്റേഡിയം വീണ്ടും അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് വേദിയാകും. സംസ്ഥാന കായികവകുപ്പ് നടത്തിയ സമ്മര്‍ദവും ഇടപെടലും മൂലമാണ് കാര്യവട്ടത്തെ കായിക സ്വപ്‌നങ്ങള്‍ വീണ്ടും പച്ചപ്പണിയാന്‍ കാരണം.

ഗ്രീൻഫീൽഡ് നിർമ്മിച്ചത് ഐഎൽ ആന്റ് എഫ്‌എസ് കമ്പനിയാണ്. കേരള സ‍വ്വകലാശാലയുടെ ഭൂമി 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ബിഒടി വ്യവസ്ഥയിൽ സർക്കാർ കൈമാറിയത്. സ്റ്റേഡിയം കൂടാതെ ക്ലബ്, ഹോട്ടൽ, കണ്‍വെൻഷൻ സെൻറർ എന്നിവയിൽ നിന്നുളള വരുമാനം ഈ കാലയളവിനുള്ളിൽ കമ്പനിക്കെടുക്കാം. സർക്കാർ 15 വ‍ർഷത്തിനുള്ള വാ‍ർഷിക ഗഡുക്കളായി 160 കോടി നൽകണമെന്നാണ് വ്യവസ്ഥ. ഗ്രീൻഫീൽഡിൻറെ പൂർ‍ണമായ പരിപാലനവും കരാ‍ർ കമ്പനിക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button