കൊച്ചി: നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കേരള സര്‍ക്കാര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വനിതാ മതിലിന് പിന്തുണയറിയിച്ച് ലോക പ്രശസ്ത ഫോട്ടഗ്രാഫര്‍ നിക്ക് ഉട്ട്. കൊച്ചിയിലെ മുസരിസ് ബിനാലെ വേദിയില്‍ എത്തിയതായിരുന്നു നിക്ക്. ഇതിനിടയിലാണ് വനിതാ മതിലിനെ താന്‍ പിന്തുണക്കുന്നതായി അദ്ദേഹം അറിയിച്ചത്.
നേരത്തെ നടിമാരായ സുഹാസിനി, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, മുത്തുമണി, ഗീതു മോഹന്‍ ദാസ്, രമ്യ നമ്പീശന്, സജിത മഠത്തില്‍, തുടങ്ങിയവരും മതിലിന് പിന്തുണയറിച്ചിട്ടുണ്ട്.
ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ കടത്തുക എന്നത് സര്‍ക്കാരിന്റെ അജണ്ടയല്ല. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ് വനിതാ മതില് തീര്‍ക്കുന്നത്. 620 കിലോ മീറ്റര്‍ ദൂരമാണ് വനിതാ മതിലിനുള്ളത്. പരിപാടിയില്‍ 50 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
അതേസമയം വനിതാ മതില് ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രചരണത്തിനെതിരായാണ് വനിതാ മതിലെന്ന് ആശയം ഉരുത്തിരിഞ്ഞത്. ശബരിമല വിധിക്കെതിരായി നവോത്ഥാന പാരമ്പര്യം തകര്‍ക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. ഒരു കൂട്ടം സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് തന്നെ വനിതാ മതില് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments