KeralaLatest News

വനിതാ മതില്‍ നാളെ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ വിവിധ സംഘടനകളുടെ പിന്തുണയോടെ ഒരുക്കുന്ന വനിതാ മതിൽ നാളെ. മതിൽ ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിലിനെതിരെ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ച വിഎസിന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പരോക്ഷ മറുപടി നൽകിയതും ചർച്ചയായി.

പ്രതിജ്ഞചൊല്ലിയും പന്തംകൊളുത്തി പ്രകടനവും വിളംബര ജാഥകളുമൊക്കെ സംഘടിപ്പിച്ചും മതിൽ വിജയിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇടത്‍പക്ഷം. കഴിഞ്ഞ ഒരു മാസക്കാലമായി വനിതാ മതിലാണ് കേരളത്തിലെ പ്രധാന ചർച്ചാ വിഷയം. ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ വിശ്വാസികൾ സർക്കാറിനെതിരെ തിരിഞ്ഞിരുന്നു. അതൊടെയാണ് ഒരു പ്രതിരോധതന്ത്രമെന്ന നിലയ്ക്ക് നവോത്ഥാന കാർഡിറക്കി മതിലുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചത്. എസ്എന്‍ഡിപിയെയും കെപിഎംഎസ്സിനെയുമൊക്കെ മതിലിനൊപ്പം ചേർക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല.

കാസർക്കോട് മുതൽ വെള്ളയമ്പലം വരെ 620 കിലാമീറ്റ‍ർ ദൂരത്തിൽ തീർക്കുന്ന മതിൽ ഗിന്നസ്സ് ബുക്കിലെത്തിക്കാനാണ് ശ്രമം. കാസർക്കോട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതിൽ. ചലച്ചിത്രതാരങ്ങളും സാംസ്ക്കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലിലിൽ അണിചേരും. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും. നാളെ വൈകീട്ട് നാലിനാണ് മതിൽ. 3.45 ന് മതിലിന്‍റെ ട്രയൽ ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button