തിരുവനന്തപുരം: സര്‍ക്കാരിന്റേത് നീതിയുടെ ഭാഗത്താണ്. വനിതാ മതിലിന് സഭ എതിരല്ല. സഭയിലെ വനിതകളും മതിലില്‍ പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ ഒരു വാര്‍ത്താ ചാനലിനോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.
വനിതാ മതില് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുളളതാണെന്നും സര്‍ക്കാരിന്റെ പദ്ധതിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് കേരളത്തില്‍ വനിതാ മതില് തീര്‍ക്കുക. 50 ലക്ഷം വനിതകള്‍ മതിലില്‍ അണിചേരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. പുരുഷന്മാരുടെ സമാന്തര മതിലും ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
Post Your Comments