വാഷിങ്ടണ്‍ : യുഎസ്-ചൈന ബന്ധത്തില്‍ വലിയ പുരോഗതിയെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ചെനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ച മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. കരാറിലെത്താനായാല്‍ സമഗ്രവും എല്ലാ വിഷയങ്ങളേയും തര്‍ക്ക വിഷയങ്ങളെയും ഉള്ക്കൊള്ളുന്നതാകുമതെന്നും ട്രംബ് കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങള്‍ക്കും ലോകത്തിനും ഗുണകരമാകുന്ന കരാര്‍ കൊണ്ടു വരാനാകുമെന്ന് പ്രത്യാശിക്കുന്നതായി ചൈനീസ് പ്രസിഡണ്ട് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments