മോസ്കോ : ചാരവൃത്തിയുടെ പേരിൽ യുഎസ് പൗരൻ റഷ്യയിൽ പിടിയിൽ. ഡിസംബർ 28ന് പോൾ വിലൻ എന്നയാളെയാണ് മോസ്കോയിൽ നിന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) അറസ്റ്റ് ചെയ്തത്. വിലൻ ചാരവൃത്തി നടത്തിയതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നു അധികൃതർ അറിയിച്ചു. പത്തുമുതൽ 20 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാളുടെമേൽ ചുമത്തിയിരിക്കുന്നത്.
Post Your Comments