തൃശൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ പറ്റിച്ച് പണം തട്ടുന്ന ക്രിമിനല്‍ സംഘത്തിലെ അഞ്ച് യുവാക്കൾ അറസ്റ്റിൽ. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച് യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബീഹാര്‍ സ്വദേശികളായ സാഹിബ് കുമാര്‍ സഹാനി (22 ), സുകത് സഹാനി (24 ), ചുന്നു സഹാനി (20 ), ബുവാലി കുമാര്‍ (25 ), ചന്ദന്‍ കുമാര്‍ (25 ) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ റഫിക്കുലിനെ കബളിപ്പിച്ച് നായ്ക്കനാലിലെ പൊതുമേഖലാ ബാങ്കില്‍ നിന്നും പതിനായിരം രൂപ കബളിപ്പിച്ചെടുത്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലാകുന്നത്.
അറസ്റ്റിലായ അഞ്ചുപേരും ബീഹാറിലെ ചമ്ബാരന്‍ ഗ്രാമത്തിലെ ആളുകളാണ്. തൃശൂര്‍, ആലുവ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളില്‍ നിരവധി ആളുകള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ അഞ്ചുപേരില്‍ നിന്ന് ഒമ്ബത് മൊബൈല്‍ ഫോണുകളും, 58,000 രൂപയും , ഇവര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്ന കടലാസുകൊണ്ട് ഉണ്ടാക്കിയ വ്യാജ നോട്ടുകെട്ടുകളും പൊലീസ് കണ്ടെടുത്തു.
Post Your Comments