കൊച്ചി: പള്ളിവിഷയത്തില്‍ സര്‍ക്കാര്‍ സാവകാശം തേടിയെന്ന് ഓര്‍ത്തഡോക്സ് സഭ. പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുന്നംകുളത്ത് പള്ളിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇടത് സര്‍ക്കാര്‍ 14 പള്ളികളില്‍ നിയമം നടപ്പാക്കി തന്നു.ഇടത് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പള്ളിയിലും കടക്കാന്‍ കഴിയില്ലായിരുന്നു. സ്വന്തക്കാര്‍ ഉന്നത സ്ഥാനത്തിരുന്നപ്പോള്‍ സഭയ്ക്ക് ലഭിച്ചത് വട്ടപ്പൂജ്യമാണെന്നും കോതമംഗലം പിറവം പള്ളികളും ഉടന്‍ സഭയ്ക്ക് സ്വന്തമാകും. അതേസമയം സഭയിലെ ചിലര്‍ സമാധാന ചര്‍ച്ചക്ക് പോയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും കാതോലിക്ക ബാവ പറഞ്ഞു.
Post Your Comments