ന്യൂഡല്‍ഹി : ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ കക്ഷികളും മുത്തലാഖ് ബില്ലിന് എതിരെയാണെന്നും ബില്ല് പാസാക്കാനുളള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്തുമെന്നും എ കെ ആന്‍റണി. 90 ശതമാനം പ്രതിപക്ഷ പാര്‍ട്ടികളും മുത്തലാഖ് ബില്‍ പാസാക്കുന്നതിന് എതിരെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് സഭ വീണ്ടും മറ്റന്നാളേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിക്കുകയായിരുന്നു. ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ നിഷേധിക്കുകയുണ്ടായി.
ബില്ല് പാസാക്കാതിരിക്കാനാണ് പ്രതിപക്ഷം ഇപ്രകാരം ആവശ്യം ഉന്നയിക്കുന്നതെന്ന് സര്‍ക്കാര്‍ ആരോപിച്ചു. പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തിയും ബില്ലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Post Your Comments