മലപ്പുറം: ആതവനാട് പ്രവര്‍ത്തിക്കുന്ന ജില്ലാ പൗള്‍ട്രി ഫാമില്‍ ലൈവ്‌സ്റ്റോക്ക് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുമെന്ന് മൃഗസംരക്ഷണവനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഫാമില്‍ പുതുതായി തുടങ്ങിയ ഹാച്ചറിയുടെയും നവീകരിച്ച ഫാമിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും മൃഗസംരക്ഷണ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന ട്രെയിനിങ് സെന്റര്‍ മലബാറിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും മികച്ച സ്ഥാപനമായിരിക്കും. പാല്‍, മുട്ട, ഇറച്ചി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ നിയമം ഉടന്‍ കൊണ്ടു വരും. ആതവനാട് ഫാമിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനായി വകുപ്പില്‍ അധികമുള്ള ജീവനക്കാരെ ഫാമില്‍ പുനര്‍വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് മുന്നേറണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Post Your Comments