തിരുവനന്തപുരം• ജനുവരി 1-ാം തിയതി നടക്കുന്ന വനിതാ മതിലിൽ നിർബദ്ധിച്ച് സ്ത്രികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി തമ്പാനൂർ ഏര്യാ കമ്മിറ്റി യുടെ നേതൃത്ത്വത്തിൽ ജനസമ്പർക്കം നടത്തിയവർക്കെതിരെ പോലീസ് അതിക്രമമെന്ന് ആരോപണം. മൃഗീയമായി മർദ്ദനമേറ്റ ബി.ജെ.പി
കണേറ്റ് മുക്ക് ബൂത്ത് സെക്രട്ടറി അരുൺ കുമാർ തിരുനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. അരുണിന്റെ പേരിൽ കേസ് ഉണ്ട് എന്ന് പറഞ്ഞാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചത്.
പ്രദേശിക സി.പി.എം നേതൃത്വത്തിന്റെ അവശ്യപ്രകാരമാണ് പോലിസ് മർദ്ദിച്ചതെന്ന് ബി.ജെ.ഒഇ പ്രവര്‍ത്തകര്‍ ആരോപിച്ചു. കൈയിലുണ്ടായിരുന്ന പ്രചരണ നോട്ടീസ് കീറി, ഇനി വനിതാ മതിലിനെതിരെ പ്രചരണം നടത്തിയാൽ കയ്യും കാലും ഒടിക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.
പോലീസ് അതിക്രമത്തിനെതിരെ ഡി.ജി.പിയ്ക്ക് പരാതി നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.
Post Your Comments