കോഴിക്കോട് : മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം ലോക്‌സഭയില്‍ എത്താതിരുന്നതു സംബന്ധിച്ചു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്കു വിശദീകരണം നല്‍കി. വിശദീകരണം തൃപ്തികരമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നു നിര്‍ദേശിച്ച തങ്ങള്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഏവരോടും അഭ്യര്‍ഥിച്ചു.
ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു വിശദീകരണം ആവശ്യപ്പെട്ടത്. ജാഗ്രതക്കുറവുണ്ടായെന്ന് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തേ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്താതിരുന്നതും ചര്‍ച്ചയായി.
Post Your Comments